October 17, 2026

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ

0
IMG-20211028-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാരക മയക്കുമരുന്നുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് 10.600 ഗ്രാം എം.ഡി.എം.എയുമായി തോട്ടുമുക്കം, ഏറനാട്, മൂന്ന്തൊട്ടിയിൽ വീട് ബോണി സെബാസ്റ്റ്യൻ (23) പിടിയിലായത്. ഇയാൾക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെയും തൊണ്ടി മുതലുകളും കേസ് രേഖകളും മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച KL 84 – 1473 നമ്പർ ബൈക്കും, സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൽ തുടർ നടപടികൾക്കായി ഹാജരാക്കി. ചെക്ക് പോസ്റ്റ്‌ എക്സൈസ് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവൻ്റീവ് ഓഫീസർമാരായ ബാബു മൃദുൽ, പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എ സി ചന്ദ്രൻ, ജോബിഷ് കെ യു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *