മാനന്തവാടി നഗരസഭ ഇ.ആർ.ടി.അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നടത്തി

മാനന്തവാടി: ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മാനന്തവാടി നഗരസഭയിലെ 36 ഡിവിഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇ.ആർ.ടി.( എമർ ജെൻസി റെസ്പോൺസ് ടീം) അംഗങ്ങൾക്കുള്ള മാനന്തവാടി നഗര സഭയുടെ ഏകദിന പരിശീലന ക്യാമ്പ് മാനന്തവാടി വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി. ഫയർ ഫോഴ്സ് റെസ്ക്യും ടീം, പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലന ക്യാമ്പ് നടത്തിയത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജെയിംസ് പി.സി.മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി എ.എസ്.ഐ മോഹൻ ദാസ് ക്ലാസ്സെടുത്തു. അഡ്വ.സിന്ധു സെബാസ്റ്റ്യൻ, അശോകൻ കൊയിലേരി, ബി.ഡി.അരുൺകുമാർ, ബാബു പുളിക്കൽ, ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ വിശ്വാസ് പി.വി, സുരേഷ്.കെ, ജിതിൻ കെ.ജെ, വിശാൽ അഗസ്റ്റിൻ മാനന്തവാടി നഗരസഭ എച്ച്.ഐ. കെ.എം.സജി, മുങ്ങൽ വിദഗ്ദൻ ഉമ്മർ റഫീഖ് തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.



Leave a Reply