April 25, 2026

മഴ മുന്നറിയിപ്പ്: ഉദ്യോഗസ്ഥര്‍ ആസ്ഥാനം വിട്ടു പോകരുത്

0
IMG-20220802-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ അതിതീവ്ര മഴസാധ്യതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റവന്യൂ, തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ വികസനം, തൊഴില്‍, പൊതുമരാമത്ത് വകുപ്പുകള്‍, ബന്ധപ്പെട്ട മറ്റ് അടിയന്തരകാര്യ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ അടക്കമുള്ള ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഓഫീസ് മേധാവിമാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കരുത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *