April 19, 2024

പോസ്റ്റൽ ബാങ്ക് ഇൻഷുറൻസ് പരിരക്ഷക്ക് 299 രൂപ മാത്രം പ്രീമിയം

0
Img 20220803 Wa00262.jpg
കൽപ്പറ്റ : വര്‍ഷം 299 രൂപ മുടക്കാന്‍ തയ്യാറാണങ്കില്‍ നേടാം 10 ലക്ഷം രൂപ വരെയുള്ള പരിരക്ഷ. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ നേട്ടം നല്‍കാന്‍ തപാല്‍ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കാണ് ഇത്തരമൊരു ആശയവുമായി എത്തിയിരിക്കുന്നത്.
ഒരു അപകടം മൂലം ഉണ്ടായേക്കാവുന്ന ശാരീരികവും സാമ്പത്തികവുമായ ആഘാതങ്ങള്‍ നേരിടുന്നതിനായി ഗ്രൂപ്പ് ആക്‌സിഡന്റ് ഗാര്‍ഡ് എന്ന പേരിലാണ് തപാല്‍ വകുപ്പ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്.പേര് ഗ്രൂപ്പ് ആക്‌സിഡന്റ് ഗാര്‍ഡ് എന്നാണെങ്കിലും ഇത് ഒരു വ്യക്തിഗത പോളിസിയാണ്.299 രൂപ, 399 രൂപ എന്നിങ്ങനെ രണ്ടു തരം പോളിസി ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
ഒരു വര്‍ഷത്തെക്ക് 299 രൂപ മുടക്കുന്ന ഉപഭോക്താവിന് അപകട മരണം,സ്ഥിരമായ പൂര്‍ണ വൈകല്യം,സ്ഥിരമായ ഭാഗിക വൈകല്യം,അപകടത്തില്‍ അംഗനഷ്ടം അല്ലെങ്കില്‍ പക്ഷാഘാതം എന്നിവയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷയാണ് വാഗാദാനം ചെയ്യുന്നത്. കൂടാതെ അപകടത്തിലെ ചികിത്സാ ചെലവുകള്‍ ഐ.പി.ഡി.ക്ക്(അഡ്മിറ്റ് ആയാല്‍) 60000 രൂപ വരെ ഫിക്‌സഡ് അല്ലെങ്കില്‍ യഥാര്‍ഥ ക്ലെയിം ഏതാണോ കുറവ് അത്. അപകടത്തിലെ ചികിത്സാ ചെലവുകള്‍ ഒ.പി.ഡി.ക്ക് (അഡ്മിറ്റ് ആയിലെങ്കില്‍) 30,000 രൂപ വരെ ഫിക്‌സഡ് അല്ലെങ്കില്‍ യഥാര്‍ഥ ക്ലെയിം ഏതാണോ കുറവ് അത്.
എന്നാല്‍ 399 രൂപയ്ക്ക് പോളിസി എടുക്കുമ്പോള്‍ 299 രൂപയ്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമെ വിദ്യാഭ്യാസ ആനുകൂല്യമായി എസ്.ഐ.യുടെ 10 ശതമാനം അല്ലെങ്കില്‍ ഒരു ലക്ഷം അല്ലെങ്കില്‍ യഥാര്‍ഥ ചെലവ് ഇതില്‍ ഏതാണോ കുറവ് അത് പരമാവധി രണ്ട് കുട്ടികള്‍ക്ക് ലഭിക്കും. ഇന്‍ ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ് ഒന്‍പത് ദിവസം വരെ 1,000 രൂപ ലഭിക്കും. കൂടാതെ കുടുംബങ്ങള്‍ക്കുള്ള യാത്ര ആനുകൂല്യം 25,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ചെലവ് ഇതില്‍ ഏതാണോ കുറവ് അത്, 5000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ചെലവില്‍ കുറവ് വരുന്ന തുക സംസ്‌കാര ക്രിയകള്‍ക്കുള്ള ആനുകൂല്യമായി ലഭിക്കും.
 നിലവില്‍ ഉപഭോക്താവിന് ഏതെലും കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍ ആ പോളിസിയില്‍ നിന്ന് പരിരക്ഷ ലഭിക്കുന്നതിനോടൊപ്പം ഗ്രൂപ്പ് ആക്‌സിഡന്റ് ഗാര്‍ഡ് പോളിസി ഉണ്ടെങ്കില്‍ ഒന്‍പത് ദിവസം വരെ ലഭിക്കുന്ന 1000 രൂപ നേടാന്‍ സാധിക്കും. ഇന്ത്യന്‍ തപാല്‍ പേയ്‌മെന്റ് ബാങ്ക്, ടാറ്റ എ.ഐ.ജി. ഇന്‍ഷുറന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പോളിസി ലഭ്യമാക്കിയിരിക്കുന്നത്.
എങ്ങനെ പോളിസി എടുക്കാം
അടുത്തുള്ള തപാല്‍ വകുപ്പില്‍ നിന്ന് പോസ്റ്റ് മാന്‍ വഴി ഗ്രൂപ്പ് ആക്‌സിഡന്റ് ഗാര്‍ഡ് പോളിസി എടുക്കാം
ഉപഭോക്താവിന് തപാല്‍ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്
പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് തപാല്‍ വകുപ്പ് വഴി ഉടനടി അക്കൗണ്ട് എടുക്കാം
ആധാര്‍, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
18-65 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് തപാല്‍ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ സാധിക്കുകയുള്ളൂ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *