March 29, 2024

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ചടങ്ങുകളോടെ മാനന്തവാടിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം

0
Img 20220804 Wa00412.jpg
മാനന്തവാടി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ചടങ്ങുകളോടെ മാനന്തവാടിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം ആഗസ്റ്റ് 18 ന് നടക്കും. സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇത്തണത്തെ ആഘോഷ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് മുന്നോടിയായി കവിതാ രചന മത്സരം (ഓണ്‍ലൈന്‍) നാരായണീയ പാരായണം, കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരം, പുരാണ പ്രശ്‌നോത്തരി, തുടങ്ങിയവ നടക്കും. 18 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്മാനന്തവാടിയിലും പരിസര പ്രദേശത്തുമുള്ള ഇരുപതോളം വരുന്ന ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ചെറുശോഭായാത്രകള്‍താഴയങ്ങാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി എരുമത്തെരുവ് കാഞ്ചികാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ സമാപിക്കും. വിവിധ കാലാ മത്സരങ്ങള്‍ക്കായി ആഗസ്ത് 14 ന് മുന്‍പ് എന്‍ട്രികള്‍ ലഭിക്കണമെന്നും 9947023042 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍പ്രവീണ്‍ ടി രാജന്‍, പ്രദീപ് കുമാര്‍ പാലക്കല്‍, ശ്രീലത ബാബു, സന്തോഷ് ജി നായര്‍ , മനോജ് പിലാക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *