April 20, 2024

വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കും

0
Img 20220805 Wa00442.jpg
കല്‍പ്പറ്റ: വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ 11 ന് ചുമതലയേല്‍ക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നു വന്ന ഒഴിവിലേക്ക് സ്വാദിഖലി ശിഹാബ് തങ്ങളെ ഖാസിയായി നിയമിക്കാന്‍ ജില്ലയിലെ ഉലമാ ഉമറാ കൂട്ടായ്മ നേരത്തെ നിശ്ചയിച്ചിരുന്നു. ജില്ലയിലെ 300 ഓളം വരുന്ന മഹല്ലുകളുടെ ഖാസിയായാണ് സാദിഖലി തങ്ങള്‍ നിയമിതനാവുന്നത്. കഴിഞ്ഞ ദിവസം സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് ആഗസ്റ്റ് 11 ന് രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ രീതിയില്‍ ബൈഅത്ത് സംഗമം നടത്താന്‍ തീരുമാനിച്ചത്. മുഴുവന്‍ മഹല്ല് ഭാരവാഹികളും സംബന്ധിക്കുന്ന സംഗമത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി കൂരിയാട് വിശിഷ്ടാതിഥികളാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും. പരിപാടിയുടെ വിജയത്തിനായി ജില്ലാ – താലൂക്ക് തലങ്ങളില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. യോഗത്തില്‍ വി. മൂസക്കോയ മുസ് ലിയാര്‍, കാഞ്ഞായി മമ്മൂട്ടി മുസ് ലിയാര്‍, എസ്.മുഹമ്മദ് ദാരിമി, എ.കെ ഇബ്‌റാഹിം ഫൈസി വാളാട്, പി. സൈനുല്‍ ആബിദ് ദാരിമി, ഇബ്‌റാഹിം ഫൈസി പേരാല്‍ , സയ്യിദ് മുജീബ് തങ്ങള്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പി.ഇബ്‌റാഹിം മാസ്റ്റര്‍, എം .മുഹമ്മദ് ബശീര്‍ , കെ.എ നാസര്‍ മൗലവി, കാഞ്ഞായി ഉസ്മാന്‍ , പി. മുജീബ് ഫൈസി, പി. അബ്ദുല്ലത്തീഫ് വാഫി, അബ്ബാസ് വാഫി ചെന്ദലോട് സംസാരിച്ചു. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി ഇബ്‌റാഹിം ഹാജി സ്വാഗതമാശംസിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *