November 8, 2026

മഹാത്മാ ഗാന്ധി സ്കോളർഷിപ്പ് പരീക്ഷ നാളെ

0
IMG-20220809-WA00452.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടി ഉന്നത സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധി സ്കോളർഷിപ്പ് എക്സാം നാളെ ബുധൻ നടക്കും. രാവിലെ 10 മണിയോടെ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളം, ബാംഗ്ലൂർ, മൈസൂർ, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിലെ അമ്പതോളം സ്ഥാപനങ്ങളിൽ കുട്ടികൾ തിരഞ്ഞെടുക്കുന്ന ഏത് കോഴ്സും സ്കോളർഷിപ്പോടുകൂടി പഠിക്കാൻ സംഘാടകർ വഴിയൊരുക്കും. രാവിലെ 10 മണിക്ക് കൽപറ്റ ലൈഫീസി ഓഫീസിൽ ആരംഭിക്കുന്ന എക്സാം കരിയർ ഗൈഡൻസ് ക്ലാസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, വ്യക്തിഗത കൗൺസിലിംഗ് സെഷനുകളിലായി ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും. ലൈഫ്സി, ഇൻസ്പയർ, എലൈറ്റ് എന്നീ വിദ്യാഭ്യാസ കൺസൾട്ടൻസികൾ സംയുക്തമായാണ് എക്സാം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ അഡ്വ: അംജദ് ഫൈസി, പി.എസ്. ജ്യോതിഷ്, നിഥിൻ ലാൽ, പി.ആർ. അഭിമന്യു തുടങ്ങിയവർ സംബന്ധിച്ചു.
 രജിസ്ട്രേഷൻ: 8191929292, 7795004645.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *