April 19, 2024

ഇംഗ്ലണ്ടിൽ വേൾഡ് റെക്കോർഡിലേക്ക് നടന്നു കയറി വയനാട്ടുകാരൻ

0
Img 20220811 Wa00242.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി…….
പുൽപ്പള്ളി :വിദേശയാത്രക്കിടെ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച് വയനാട്ടുകാരൻ.
ഇംഗ്ലണ്ടിൽ കൂട്ട നടത്ത മത്സരത്തിലാണ് പുൽപ്പള്ളി നമ്പൂടാകം ബാബു
ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ വിർച്വൽറണ്ണേഴ്സ് എന്ന സംഘടന നടത്തിയ കൂട്ട നടത്ത മത്സരത്തിൽ പങ്കെടുത്താണ് റെക്കോർഡിന് ഉടമയായത്.
സെപ്തംബറിൽ ഭാര്യയോടൊപ്പം ഇംഗ്ലണ്ടിൽ മകളുടെ അടുത്തെത്തിയത് . സ്പോർട്സിൽ തത്പരനായ മരുമകൻ ജോൺസനാണ് ഈ ഇവന്റിനെക്കുറിച്ച് ബാബുവിനെ അറിയിച്ചത്. തുടർന്ന് ഇരുവരും പേരുകൾ രജിസ്റ്റർ ചെയ്യുകയും നടത്ത മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഒരു ലക്ഷം ആളുകളാണ് പങ്കെടുത്തത്.10 കിലോമീറ്റർ ദൂരം ഒരു മണിക്കൂറിനുള്ളിൽ നടന്ന് എത്തണം എന്നായിരുന്നു നിബന്ധന.ഈ ദൂരം 32 മിനിറ്റിനുള്ളിൽ നടന്നെത്തിയാണ് ബാബു ഈ റെക്കോർഡിൽ പങ്കാളിയായത്.ജോൺസനും ഇതേ സമയത്ത് ഈ ദൂരം നടന്നെത്തി. ഇംഗ്ലണ്ടിൽ ചെസ്റ്റർഫീൽഡ് എന്ന സ്ഥലത്താണ് ഇവർ കൂട്ടനടത്തത്തിൽ പങ്കാളികളായത്.ഈ ഇവന്റ് ഗിന്നസ് വേൾഡ് റെക്കോർഡ് ആയെന്ന് ഈ വർഷം ആദ്യം അധികൃതരിൽ നിന്നും അറിയിപ്പ് ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ സർട്ടിഫിക്കറ്റും മെഡലും ബാബുവിന് തപാലിൽ ലഭിച്ചത്. ചെറുപ്പം മുതലേ സ്പോർട്സിൽ താല്പര്യം ഉള്ള ബാബു നല്ലൊരു ബാഡ്മിൻറൺ കളിക്കാരൻ കൂടിയാണ്. ഈ ഇനത്തിൽ ജില്ലാ റണ്ണറപ്പ് നേട്ടവും കൈവരിച്ചിട്ടുണ്ട്. വയനാട്ടിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ഇദ്ദേഹം ഈ ഇനത്തിലും നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. രാമായണത്തിലെ സീത, മാർ .തോമ ശ്ലീഹ – ഭാരതത്തിന്റെ അപ്പസ്തോലൻ എന്നിങ്ങനെ രണ്ട് ഗ്രന്ഥങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി രൂപതയുടെ നിയുക്ത പ്രസിഡൻറ് ആയും കഴിഞ്ഞദിവസം ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *