September 22, 2026

സ്വാതന്ത്രദിനം : എക്സിബിഷൻ സംഘടിപ്പിച്ചു

0
IMG_20220812_104623.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സുല്‍ത്താന്‍ബത്തേരിയിലെ ബാലാജി പെട്രോളിയം ഏജന്‍സിയില്‍ പാര്‍ട്ടീഷന്‍ ഹോറേഴ്‌സ് റിമെമ്പറന്‍സ് ഡേ എന്ന പേരില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത എക്‌സിബിഷന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിവിഷനല്‍ ഹെഡ്  ബി. അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ കളക്ടര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെയും അവര്‍ അനുഭവിച്ച ത്യാഗങ്ങളെയും പറ്റി ബന്ധപ്പെട്ട സദസ്സില്‍ സ്മരിക്കുകയുണ്ടായി. ഇന്ത്യയില്‍ സാഹോദര്യവും സ്വാതന്ത്ര്യയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ബി അരുണ്‍ കുമാര്‍ സംസാരിച്ചു. വയനാട്  എഡിഎം ഷാജു, മാനേജര്‍ ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്‍  മുഹമ്മദ് ഷാഹിന്‍, അസി. മാനേജര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  ഹരിലാല്‍, ഡീലര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എം ബി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. 11.08.2022 മുതല്‍ 15.08.2022 വരെയാണ് ബാലാജി പെട്രോളിയം ഏജന്‍സിയില്‍ എക്‌സിബിഷന്‍.  പ്രദര്‍ശനം ഇന്ത്യയിലെ 773 ജില്ലകളിലും  സംഘടിപ്പിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *