July 16, 2026

എന്‍ .എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

0
IMG-20220812-WA01012.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എന്‍.എസ് നടത്തുന്ന സപ്തദിന ക്യാമ്പിന് തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സക്കീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ് മീഡിയ ജില്ലാ ഓഫീസര്‍ ഹംസ ഇസ്മാലി മുഖ്യാതിഥിയായി. പ്രിന്‍സിപ്പള്‍ പി.സി.തോമസ് , എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി. ഹാരിഷ് ടി.വി എല്‍ദോസ്, എം.പി രവീന്ദ്രന്‍ , ഷീജ കെ പീറ്റര്‍, സന്തോഷ് കാരയാട് തുടങ്ങിയവര്‍ സംസാരിച്ചു. പഠനത്തോടൊപ്പം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്ലസ്ടു ,ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങളായി ക്യാമ്പുകള്‍ നടത്തിയിരുന്നില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *