April 20, 2024

വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പരിസരത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു

0
Img 20220814 154043.jpg
മാനന്തവാടി: മാനന്തവാടി എം.ജി.എം സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് പരിസരത്ത് പൂച്ചട്ടികള്‍ സ്ഥാപിച്ചു. എന്‍എസ്എസ് സപ്ത ദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം പദ്ധയുടെ ഭാഗമായാണ് പൂച്ചെടികള്‍ സ്ഥാപിച്ചത്. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആര്‍എം ഒ ഡോ.സക്കീര്‍ പൂച്ചട്ടി ഏറ്റുവാങ്ങി. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ, അധ്യാപികമാരായ സന്ധ്യ, ജിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. വളണ്ടിയര്‍മാരായ റോഷ്‌ന, പ്രത്യുഷ, ആര്‍ച്ച, എബിന്‍, ദിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *