November 8, 2026

ആം ആദ്മി പാർട്ടിയുടെ വാഹന പ്രചരണ ജാതയും ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നാളെ.

0
IMG_20220814_194332.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാജ്യത്തെ എഴുപത്തഞ്ചമത് സ്വാതന്ത്രദിനം വളരെ വിപുലമായ പരുപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ  ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു.  ജില്ലാ ആസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ജില്ലാ കമ്മറ്റി ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനവും ഇതോടൊപ്പം ഉണ്ടാകും. രാവിലെ എട്ട് മണിക്ക് ജില്ലയിലെ വിവിധ  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മണ്ഡലങ്ങളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിക്കും തുടർന്ന് ഈ യാത്രകളെല്ലാം കൈനാട്ടിയിൽ സംഘമിച്ച് കൽപ്പറ്റയിലെ പാർട്ടിയുടെ പുതിയ ഓഫീസ് സമുച്ചയത്തിലേയ്ക്ക് നീങ്ങും ശേഷം ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്ക്കരൻ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാത്ത ആസ്ഥാനത്ത് വച്ച് നടക്കുന്ന പരുപാടിയിൽ രാവിലെ എട്ട് മുപ്പതിന് ജില്ലാ കൺവീനർ അജി കൊളോണിയ ദേശീയപതാക ഉയർത്തും. പതിനൊന്ന് മണിയ്ക്ക്  നടക്കുന്ന സെക്ഷനിൽ ജില്ലയിലെ മുഴുവൻ ഭാരവാഹികളെയും ഉൾപ്പടുത്തി കൊണ്ട് നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. പാർട്ടിയുടെ സംസ്ഥാന വക്താവ് അഡ്വ: വിനോദ് മാത്യു വിൽസൻ പരിശീലനത്തിന് നേതൃത്വം നൽകും. ജില്ലയിൽ പാർട്ടി ശക്തിപ്പെടുന്നതിൻ്റെ ഭാഗമായും പ്രവർത്തകരിൽ സ്വാതന്ത്ര്യാബോധം വളർത്തുന്നതിനുമാണ് വളരെ വിപുലമായ പരുപാടികളോടെ സ്വാതന്ത്രദിനം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു. ജില്ലാ ആസ്ഥാനനത്ത് ചേർന്ന് എക്സികുട്ടീവ് കമ്മറ്റി യോഗത്തിൽ ജില്ലാ കൺവീനർ അജി കൊളോണിയ, ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ, ട്രഷറർ ബാബു തച്ചറോത്ത്, യൂത്ത് വിംഗ് കൺവീനർ സിജു പുൽപ്പള്ളി, അഡ്വ എം.ഒ തോമസ്, എം.പി പ്രേംജി, തങ്കച്ചൻ, ഡോ: സുരേഷ്, കൃഷ്ണൻകുട്ടി, അനിൽ വർമ്മ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *