April 20, 2024

അപകടാവസ്ഥയിലായ റോഡ് ഗതാഗത യോഗ്യമാക്കണം: യൂത്ത് ലീഗ് പാണ്ടങ്കോട് ശാഖ കമ്മിറ്റി

0
Img 20220817 153730.jpg
പാണ്ടങ്കോട് – തെങ്ങുമുണ്ട – പടിഞ്ഞാറത്തറ – പന്തിപ്പൊയില്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മഴയില്‍ ഇടിഞ്ഞുപോയിട്ട് ദിവസങ്ങള്‍ ഏറെയായിട്ടും ഗതാഗത യോഗ്യമാക്കാത്തതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. നിരവധി യാത്രക്കാര്‍ വാരാമ്പറ്റ മഖാമിലേക്കും പടിഞ്ഞാറത്തറ ടൗണിലേക്കും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഈ റോഡ് നിലവില്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു. പ്രദേശത്തെ തെങ്ങുമുണ്ട, വാരാമ്പറ്റ എന്നിവിടങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴിയുള്ള യാത്ര മുടങ്ങിയിരിക്കുകയാണ്. നടക്കാന്‍ പോലും കഴിയാത്ത ചളിക്കുളമായ വഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോകേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. 
കൂടാതെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരും ഇക്കാരണത്താല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കൃഷിക്കാവശ്യമായ വസ്തുക്കള്‍ ലോറിയിലും മറ്റും കൃഷി സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രധാനമായും ആശ്രയിക്കുന്ന ഒരു റോഡാണിത്. സമാനമായ മറ്റൊരു റോഡ് ഈ പ്രദേശത്ത് ഇല്ല എന്നതും പ്രദേശവാസികളുടെ യാത്രാ ബുദ്ധിമുട്ടിനെ അലട്ടുന്ന ഒന്നു തന്നെയാണ്. 
റോഡ് ഇടിഞ്ഞ സമയത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിട്ട് ഉചിതമായ നടപടി ഉണ്ടാക്കുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയും എടുക്കാത്തത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഉടനടി പ്രസ്തുത റോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശത്തുള്ള വീടുകള്‍ക്ക് കൂടി അപകടം സംഭവിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 
ആയതിനാല്‍ നിലവിലെ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് എത്രയും പെട്ടെന്നു തന്നെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് പാണ്ടങ്കോട് ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *