November 8, 2026

റോഡിന്റെ കലുങ്കിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് വയോധികന്‍ മരിച്ചു

0
IMG-20220819-WA00212.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: നിര്‍മ്മാണം പുരോഗമിക്കുന്ന റോഡിന്റെ കലുങ്കിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് വയോധികന്‍ മരിച്ചു. വാളാട് വട്ടക്കണ്ടത്തില്‍ മാത്യു (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുടപ്പിനാല്‍ കടവ് പാലത്തിന് സമീപമാണ് സംഭവം. പരിക്കേറ്റ മാത്യുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബെന്നി, ലിസി, ലൈല' തോമസ് ബാബു (പരേതന്‍),ജിഷ. മരുമക്കള്‍:പരേതനായ ജിബി, ബിനു, ഷിബി, രഞ്ജിത്ത്, സോണി. സഹോദരങ്ങള്‍: വി.ജെ ജോസ്, വി.ജെ വര്‍ക്കി ,മേരി, ബേബി, ദേവസ്യ, അന്നക്കുട്ടി, ജോയി. സംസ്‌കാരം ഇന്ന് ആഗസ്റ്റ് 19 വൈകുന്നേരം നാല് മണിക്ക് പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *