April 25, 2024

കുട്ടികൾക്കെതിരെയുള്ള അതിക്രമം: അന്വേഷണത്തിന് മുമ്പുതന്നെ ജാമ്യം നൽകിയ നടപടി ക്രമവിരുദ്ധം

0
Img 20220820 Wa00492.jpg

കൽപ്പറ്റ: വയനാട് നെയ്ക്കുപ്പ കോളനിയിലെ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതി പാപ്പൻ എന്ന രാധാ കൃഷ്ണനെ അന്വേഷണ നടപടി ആരംഭിക്കുന്നതിന് മുമ്പുതന്നെ മാനന്തവാടി മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയ നടപടി ക്രമവിരുദ്ധമാണന്നും കുട്ടികൾക്ക് നീതി ലഭിച്ചില്ലന്നും കുട്ടികളുടെ മാതാപിതാക്കളും എ.ജി.എം.എസ്. സ്റ്റേറ്റ് കോഡിനേറ്റർ എം. ഗീതാനന്ദനും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ആഗസ്റ്റ് 15ന് നെയ്ക്കും കോളനിക്കടുത്തുള്ള തോട്ടിൽ കളിച്ചുകൊണ്ടി രുന്ന കുട്ടികളെ സമീപവാസിയായ രാധാകൃഷ്ണൻ എന്ന വ്യക്തി വടി കൊണ്ട് ക്രൂരമായി മർദ്ദിച്ചത് ഏറെ വിവാദമായിരുന്നു. ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ അന്നുതന്നെ ഐ.പി.സി. 324, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3(2) (എ ) എന്നീ വകുപ്പുകൾ ചാർജ്ജ് ചെയ്ത് റിമാന്റ് ചെയ്യുകയാണുണ്ടായത്. കേസ് മാനന്തവാടി എസ്.എം.എസ്.ഡി. വൈ.എസ്.പി.ക്ക് അന്വേഷണത്തിന് കൈമാറിയെങ്കിലും സംഭവസ്ഥലം സന്ദർശിച്ച് തെളിവു കൾ ശേഖരിക്കുന്നതിനും സാക്ഷിമൊഴികൾ എടുക്കുന്നതിനും മുമ്പ്തന്നെ പ്രതിയുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി പരിഗണിക്കുകയുണ്ടായി. ജാമ്യം നൽകണമെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമുള്ള പ്രതിഭാഗം വക്കീ ലിന്റെ ആവശ്യം മുൻനിർത്തി ജാമ്യം നൽകുകയും ചെയ്തിരിക്കയാണ്. പ്രതിയെ പേടിച്ച് കുട്ടികൾ പുറത്തുപോകാൻ ഭയപ്പെടുന്നുണ്ടെന്നും, പ്രതിയെ വിട്ടയച്ചാൽ ഭീഷണിപ്പെടുത്തി കേസന്വേഷണം ദുർബലപ്പെടു ത്തുമെന്നും കോടതിയിൽ ഹാജരായ കുട്ടികളുടെ അമ്മമാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നൽകാനാണ് കോടതി തീരുമാനിച്ചത്. കുട്ടികൾക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ പ്രതിഭാഗം മേൽപറഞ്ഞ ആവശ്യം ഉന്നയിച്ചപ്പോൾ നിശബ്ദത പാലിച്ചു. കുട്ടികൾക്കെതിരെ നടന്ന ക്രൂരമായ അതിക്രമമാണെന്ന വസ്തുത കോടതിക്ക് മുമ്പാകെ പ്രോസിക്യൂ ട്ടർമാരും, പോലീസും സൗകര്യപൂർവ്വം മറച്ചുവെച്ചു.
നെയ്ക്കുപ്പയിലെ അതിക്രമം ഏറെ ശ്രദ്ധേയമായത് കുട്ടികൾക്കെതിരെയുള്ള അതിക്രമമായതുകൊണ്ടും, ദേശീയതലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതുകൊണ്ടുമാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുള്ളത്. പട്ടികഗോത്ര കമ്മീഷനും റിപ്പോർട്ട് ആവശ്യ പ്പെട്ടിട്ടുണ്ട്. സാധാരണ ഒരു അടിപിടി കേസല്ല ഇത്. ഏറെ ദുർബലരും, പ്രത്യേക പരിരക്ഷ ആവശ്യമുള്ളവരുമായ കുട്ടികളാണ് ഇരകൾ. അവർ ആദിവാസികളും മർദ്ദനമേറ്റ് ഒരു കുട്ടി ഹൃദയസംബന്ധമായ രോഗമുള്ള തുമാണെന്നതും പ്രതിക്കറിയാം. മർദ്ദനം മരണകാരണമായേക്കാവുന്നതു കൊണ്ട് നരഹത്യാശ്രമത്തിനുള്ള വകുപ്പുകൂടി (ഐ പി സി  308) ഉൾപ്പെടുത്തേണ്ട തായിരുന്നു. കുട്ടികളുടെ സാമൂഹികസാഹചര്യം കണക്കിലെടുത്താണ് എസ്.സി. എസ്. ടി. അതിക്രയം തടയൽ വകുപ്പ് കൂട്ടിച്ചേർത്തത്. തികച്ചും ജാതീയമായ ഒരു അതി ക്രമമായിട്ടും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതിക്ക് ജാമ്യം അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായതിൽ ദുരൂഹതയുണ്ട്. നൽകാൻ അന്വേഷണ അന്വേഷണം ശക്തമാക്കാനും, ജാമ്യം റദ്ദാക്കാനുമുള്ള നിയമ നടപടിക്ക് കുടുംബത്തെ സഹായിക്കാൻ ആദിവാസി ദലിത് സംഘടനകൾ രംഗത്തിറങ്ങണമെന്ന് ഇവർ അഭ്യർത്ഥിച്ചു.എ.ജി.എം.എസ്.
സ്റ്റേറ്റ് കോ-ഓർഡിനേറ്റർ
എം.ഗീതാനന്ദൻ,
മഞ്ജു നെയ്കുപ്പ ,അനു നെയ്കുപ്പ ,ഹരീഷ്.എൻ , ബിന്ദു നെയ്കുപ്പ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *