April 26, 2024

അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏകദിന പരിശീലനം നല്‍കി

0
Img 20220820 Wa00482.jpg
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി 'കില'യുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ക്ക് ഏകദിന പരിശീലനം നല്‍കി. പരിശീലന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എം.ജി.എന്‍.ആര്‍.ഇ.ജി.എ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് ആമുഖ അവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍ അധ്യക്ഷനായിരുന്നു. വൈസ്പ്രസിഡണ്ട് എ.കെ ജയഭാരതി,ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സിഷാജി,ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം,എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ചന്ദ്രന്‍,പി.കെ അമീന്‍,കില പരിശീലകരായ കെ.വി ജുബൈര്‍, ഷബിത ടിച്ചര്‍,ഷൈലാ,ധന്യാ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
കേരളത്തില്‍ 64006 കുടുംബവും വയനാട്ടില്‍ 2931 കുടുംബവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 532 കുടുംബങ്ങളാണുള്ളത്.(എടവക 34,തൊണ്ടര്‍നാട് 103,തിരുനെല്ലി 116,തവിഞ്ഞാല്‍ 126 വെള്ളമുണ്ട 153)2021 ലെ നീതി ആയോഗിന്റെ കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള(0.71%)സംസ്ഥാനം കേരളമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *