April 25, 2026

ജെ.എൽ.ജി ശിൽപ്പശാല നടത്തി

0
IMG_20220821_180206.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് വസ്തു ഈട് ഇല്ലാതെ പരസ്പര ജാമ്യത്തിൽ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. കൃഷിക്കും കൃഷി അനുബന്ധ പ്രൊജക്റ്റുകൾക്കുമാണ് വായ്പ നൽകുന്നത്. ഇതോടാനുബന്ധിച്ച് നടന്ന ശിൽപ്പശാല ഗ്രാമ പഞ്ചായത്ത്‌ അംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. ചെയർപേഴ്സൺ ബീന മാത്യു, ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീദേവി, സെക്രട്ടറി മധു, ബാങ്ക് മാനേജർ എ. നൗഷാദ്, വിദ്യ പ്രകാശ്, കെ. സന്തോഷ്‌കുമാർ, എൻ. നാസ്സർ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *