April 18, 2024

അനധികൃത ടാക്സി സർവ്വീസുകൾക്കെതിരെ വിവിധ യൂണിറ്റുകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു

0
Img 20220823 Wa00582.jpg
മാനന്തവാടി : മാനന്തവാടി നഗരത്തില്‍ അനധികൃത ടാക്‌സി സര്‍വ്വീസുകളും കള്ള ടാക്‌സികളും പെരുകി വരികയാണ്. യാതൊരു പെര്‍മിറ്റുമില്ലാതെ ഇലക്ട്രിക് ഓട്ടോകളും സര്‍വ്വീസ് നടത്തി വരികയാണ്. ഇതാകട്ടെ ടൗണില്‍ തൊഴിലെടുത്ത് ജീവിക്കുന്ന ടാക്‌സി – ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പണി ഇല്ലാതാകുന്ന അവസ്ഥയിലാക്കിയിരിക്കുകയാണെന്നും ഇലക്ട്രിക്ക് ഓട്ടോയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച ഹാള്‍ട്ടിംഗ് നമ്പര്‍ പ്രകാരം മാത്രമെ സര്‍വ്വീസ് നടത്താന്‍ പാടുള്ളു എന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം അനധികൃത സര്‍വ്വീസുകള്‍ക്കെതിരെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു യൂണിയനുകളാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഇലക്ട്രോണിക്ക് ഓട്ടോ ഉടമ തൊഴിലാളികളെയും അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുക്കുകയുണ്ടായി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കൈവശമുണ്ടായിരുന്ന ഓട്ടോറിക്ഷയും മുനിസിപ്പാലിറ്റി ഹാള്‍ട്ടിംഗ് പെര്‍മിറ്റും വില്‍പ്പന നടത്തിയ ശേഷം പുതിയ ഇലക്ട്രിക്ക് ഓട്ടോയുമായി സര്‍വ്വീസ് നടത്തുന്നത് സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.യു. സന്തോഷ് കുമാര്‍, എം.പി.ശശികുമാര്‍, സന്തോഷ് ജി നായര്‍, കെ.സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *