November 8, 2026

ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രത്യേക പരീക്ഷ പരിശീലനം സമാപിച്ചു

0
IMG_20220829_135428.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി പഴശ്ശിരാജ സ്മാരക  ഗ്രന്ഥാലയം അക്കാദമി സ്റ്റഡി സെൻ്ററിൻ്റെ  നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസമായി നടത്തി വരുന്ന പി എസ് സി പരീക്ഷ പരിശീലന പരിപാടിയുടെ സമാപനം കോഴിക്കോട് വിജിലൻസ് എസ് പി ,പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
പരിശീലന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച്  നടത്തിയ മാതൃക പരീക്ഷയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുഗദൻ  മാസ്റ്റർ നിർവ്വഹിച്ചു. പട്ടികവർഗ  വിഭാഗം ഉദ്യോഗാർത്ഥികൾക്കായി  സൗജന്യമായി നൽകിയ പരിശീലനത്തിൽ 167 പേർ പങ്കെടുത്തു. അയൂബ് എ , ഷാജൻ ജോസ്, നിസാർ സി.കെ, സിറാജ് കെ,അഡ്വ രാധിക ഇ കെ  ഷിനോജ് വി.പി,പ്രതീഷ് കെ.ആർ ,ലെവൻ എം.ടി എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *