April 25, 2024

Day: October 5, 2021

4987e43c Ccbf 4b96 A68b 2d4a2468fdce.jpg

ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി

കൽപറ്റ: ചിക്കൻ വ്യാപാരികളെ തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസിന് മുമ്പിൽ വ്യാപാരികൾ ധർണ നടത്തി.മാലിന്യ സംസ്കരണത്തിൻ്റെ പേര് പറഞ്ഞ് കൊണ്ടു് ചിക്കൻ വ്യാപാരികൾ സ്വകാര്യ റെൻ്ററിംഗ് ഏജൻസികൾക്ക് ചിക്കൻ വെയ്സ്റ്റ് നൽകണമെന്നും ഒരു കിലോ വെയ്സ്റ്റ് എടുക്കാൻ 4.50 രൂപ തോതിൽ ഏജൻസിക്ക് നൽകണമെന്നുമുള്ള ജില്ലാതല തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടും കൊണ്ടാണ് മാർച്ചും ധർണയും നടത്തിയത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രകടനമായി പിണങ്ങോട് റോഡിലെ പൊലൂഷൻ ഓഫീസിന് മുമ്പിലേക്ക് നടത്തിയ മാർച്ചിൽ കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ജില്ലാ ഭാരവാഹികളായ കെ എസ് മഷൂദ്, പി പി റഫീഖ്, സാലി റാട്ടക്കൊല്ലി, മുസ്തഫ, തൗസീഫ്, ജോയ്, സന്തോഷ്, ബിജു, ഷമീർ, സൈദലവി, മത്തായി, സലിം, സമദാനി എന്നിവർ നേതൃത്വം നൽകി കൽപ്പറ്റ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻറ് കെ.കെ വാസുദേവൻ ഉൽഘാടനം ചെയ്തു.കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് പി.പി റഫീഖ് അധ്യക്ഷത വഹിച്ചു, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ഇ ഹൈദ്രൂ, സാലി റാട്ടക്കൊല്ലി, ഷഫീർ, അനസ്, ഷറഫുദ്ദീൻ ,മുസ്തഫ, സി പി റഷീദ്, റംഷാദ് എന്നിവർ സംസാരിച്ചു,, തുടർന്ന് ജില്ലാ കലക്ടർ, എ.ഡിഎം, പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫിസർ, ശുചിത്വമിഷൻ എന്നിവർക്ക് നിവേദനം നൽകി

Screenshot 20211005 074449.jpg

മേപ്പാടിയിൽ നിക്ഷിപ്ത വനത്തിൽ കയറിയ ആറു പേർ പിടിയിൽ

മേപ്പാടിയിൽ നിക്ഷിപ്ത വനത്തിൽ കയറിയ ആറു പേർ പിടിയിൽ മേപ്പാടി: നിക്ഷിപ്ത വനത്തിൽ അനധികൃതമായി കയറിയ ആറ് യുവാക്കൾ പിടിയിലായി....

Screenshot 20211005 072816.jpg

പൂതാടിയിൽമധ്യവയസ്ക്കനെ പേപ്പട്ടി കടിച്ചു.

പൂതാടിയിൽമധ്യവയസ്ക്കനെ പേപ്പട്ടി കടിച്ചു. പൂതാടി: കോട്ടവയൽ വിളക്ക പറമ്പിൽ ഗോപാല ക്യഷ്ണനെ ( 55) പേപ്പട്ടി കടിച്ചു. അയൽപക്കത്തെ വീട്ടിലേക്ക്...

Img 20211005 Wa0005.jpg

സോഷ്യൽ മീഡിയ സേവനങ്ങൾ തടസപ്പെട്ടു.

സോഷ്യൽ മീഡിയ സേവനങ്ങൾ തടസപ്പെട്ടു. വാട്സപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റ ഗ്രാം സേവനങ്ങൾ തടസപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രി മുതലാണ് രാജ്യവ്യാപകമായി...