April 26, 2024

സംസ്ഥാന കലോല്‍സവം: പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മൂലങ്കാവ് ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

0
Theertha Rajesh
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂലങ്കാവ് ജിഎച്ച്എസ്എസിന് മികച്ച നേട്ടം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാര്‍ഥികള്‍ എ ഗ്രേഡ് നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, നാടോടിനൃത്തം, നങ്ങ്യാര്‍ക്കൂത്ത് എന്നീ ഇനങ്ങളില്‍ പങ്കെടുത്ത തീര്‍ത്ഥ രാജേഷ് മൂന്നിലും എ ഗ്രേഡ് കരസ്ഥമാക്കി. കുച്ചിപ്പുടിയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനമാണ് ലഭിച്ചത്. അപ്പീല്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ലോകായുക്ത വഴിയാണ് സംസ്ഥാന കലോല്‍സവത്തില്‍ തീര്‍ത്ഥ മല്‍സരിച്ചത്. ജില്ലയിലെ ഒന്നാംസ്ഥാനക്കാരിയെ സംസ്ഥാനതല മല്‍സരത്തില്‍ പിന്നിലാക്കുകയും ചെയ്തു. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തത്തില്‍ എ കെ നവ്യ, എന്‍ ജി സീതാലക്ഷ്മി, സാന്ദ്രാ സുന്ദര്‍, ദിയ എല്‍സ വിന്‍സെന്റ്, അര്‍ച്ചന ബാലകൃഷ്ണന്‍, യു കെ അംഗിത, ശ്രീലക്ഷ്മി ശശിധരന്‍ എന്നിവര്‍ എ ഗ്രേഡ് നേടി. തമിഴ് പദ്യംചൊല്ലലില്‍ ആന്‍ മരിയ ബൈജു, മോണോ ആക്റ്റില്‍ എ കെ നവ്യ എന്നിവര്‍ എ ഗ്രേഡും, ഗിറ്റാറില്‍ സാനിയ ഇമ്മാനുവല്‍ ബി ഗ്രേഡും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെ സ്റ്റാഫ് കൗണ്‍സിലും പിടിഎയും അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *