April 30, 2026

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : കവിതാരചനയില്‍ നേട്ടവുമായി ഗൗതമി

0
Gouthami
By ന്യൂസ് വയനാട് ബ്യൂറോ
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മലയാളം കവിത രചനാ മല്‍സരത്തില്‍ പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി എസ് ഗൗതമിക്ക് നാലാം സ്ഥാനം. മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബിഎഡ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് സാബുവിന്റെയും പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം എസ് ആരതിയുടെയും മകളാണ്. 'കളിയും കാര്യവും' എന്ന കവിതാ സമാഹാരം ഗൗതമിയുടേതായുണ്ട്. കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ കൂട്ടായ്മയായ അക്ഷരവേദി പുറത്തിറക്കിയ ക്ലാസിസം എന്ന കവിതാ സമാഹാരത്തില്‍ നാലു കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല പുരസ്‌കാരമടക്കം നിരവധി സമ്മാനങ്ങളും നേടിയ ഗൗതമി അപ്പീല്‍ മുഖേനയാണ് സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുത്തത്. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *