കല്‍പ്പറ്റ: സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ ഭരണസ്വാധീനം ഉപയോഗിച്ച് ജനുവരി ഒന്നിന് നടത്താന്‍ തീരുമാനിച്ച വനിതാമതില്‍ സംസ്ഥാനത്തെ ജനങ്ങള്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രണ്ടരവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനാണെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന് എന്നിവര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന മതിലില്‍ നിന്നും യു ഡി…
Day: December 19, 2018
പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച
കൽപറ്റ : എസ്.കെ.എം.ജെ ഹൈസ്കൂളിലെ 1995 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 23 ഞായറാഴ്ച എസ്.കെ.എം.ജെ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംഗമത്തിലേക്ക് അതെ കാലയളവിൽ പഠിച്ച എല്ലാവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെ.ആർ പ്രശാന്ത് – 9747871711…

ആദിവാസി യുവാവിനെ വീട്ടിൽ നിന്നും കാണാതായി.
തലപ്പുഴ കണ്ണോത്ത്മലയിൽ എടമന പുത്തൻ മുറ്റം സുരേഷ് എന്ന പ്രഭാകരൻ (46) തിങ്കളാഴ്ച17 -12-2018 മുതൽ കാണാനില്ല. വെള്ള മുണ്ടും ഷർട്ടും ആണ് വേഷം. മാനസിക രോഗിയായ ഇയാളെ കാണാന്‍ കുതിരവട്ടത്തുനിന്നും ഡോക്ടര്‍ എത്തിയിരുന്നു. ഡോക്ടറുമായി സംസാരിക്കുന്നതിനിടയിലാണ് രോഗി തന്നെ പിടികൂടുമെന്ന ഭയത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയത്. തിങ്കളാഴ്ച ഏകദേശം 3:40-ന് ആണ് സംഭവം…

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി അഡ്നോക്സ്: കൽപ്പറ്റ ഷോറൂം ഉദ്ഘാടനം 21-ന്
കല്‍പ്പറ്റ: പ്രളയ ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി അഡ്നോക്സ് തയ്യില്‍ മെഷീന് വിതരണം ചെയ്യും. കല്പ്പറ്റയിലാരംഭിക്കുന്ന അഡ്നോക്സിന്റെ ഇരുപത്തി ആറാമത് മെന്‍സ് ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 26 കുടുംബങ്ങള്‍ക്കാണ് ഡിസമ്പര്‍ 21ന് തയ്യില്‍ മെഷീന് വിതരണം ചെയ്യുക. സി കെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിക്കും. മികച്ച…
പി.കെ.കാളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രഭാഷണവും 22 ന്
മാനന്തവാടി: തണൽ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ നാലാമത് പി.കെ.കാളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രഭാഷണവും ഡിസംബർ 22 ന് മാനന്തവാടി ഗാന്ധിപാക്കിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിഗ്രി പഠനം പൂർത്തിയാക്കി ബിരുദാന്തര ബിരുദ പഠനം നടത്തുന്ന അർഹരായ രണ്ട് വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലാവധി പൂർത്തിയാകുന്നതുവരെയാണ് പി.കെ കാളൻ സ്മാരക പ്രതിമാസ എൻഡോവ്മെന്റ് തണൽ എഡ്യുക്കേഷൻ ഫൗണ്ടേഷൻ…
കിഡ്സ് ഫുട്ബോൾ മേള ഡിസംബർ 29, 30 തീയ്യതികളിൽ വള്ളിയൂർക്കാവിൽ
സെന്റ് കാതറിൻസ് ഫുട്ബോൾ അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള കിഡ്സ് ഫുട്ബോൾ മേള ഡിസംബർ 29, 30 തീയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വള്ളിയൂർക്കാവ് മൈതാനത്ത് വെച്ചായിരിക്കും മേള നടക്കുകയെന്നും സംഘാടകർ 13 വയസിനും 11 വയസിനും താഴെയുള്ള കുട്ടികൾക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.വടക്കെ വയനാട്ടിൽ തന്നെ ഗ്രാസ്സ് റൂട്ട് ലെവലിൽ ആദ്യത്തെ…
കണ്ണൂരിൽ നിന്നും മോഷ്ടിച്ച കാറുമായി മാനന്തവാടിയിലെത്തിയ യുവാവ് പോലീസിന്റെ പിടിയിലായി
മാനന്തവാടി: കണ്ണൂരിൽ നിന്നും മോഷ്ടിച്ച കാറുമായി മാനന്തവാടിയിലെത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. കണ്ണൂർ പെരളശ്ശേരി പള്ളിയത്ത് റസ്മിന മൻസിൽ സാക്കിറിനെയാണ് (24) മാനന്തവാടി ട്രാഫിക് എസ്.ഐ വി.ജി. വർഗീസും സംഘവും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ചൊവ്വാഴ്ച 1.50- ഓടെയാണ് എരുമത്തെരുവിൽ വച്ച് സാക്കിറിനെ പോലീസ് പിടികൂടിയത്. 11.30- യ്ക്ക് മമ്പറം ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ നിന്നാണ്…

” സ്വപ്ന ഭവനം” തെരുവ് നാടകത്തിന് കൽപ്പറ്റയിൽ സ്വീകരണം
പ്രധാനമന്ത്രി ആവാസ് യോജന – ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാർത്ഥം നടത്തപ്പെടുന്ന രംഗശ്രീ തിയേറ്റർ ഗ്രൂപ്പിന്റെ " സ്വപ്ന ഭവനം'' തെരുവ് നാടകത്തിന് കൽപ്പറ്റയിൽ സ്വീകരണം നൽകി. കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ സംയുകത സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് സംസ്ഥാന കുടുംബശ്രീ മിഷനാണ്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി , കൽപറ്റ നഗരസഭകളിലായി 2500…
രജിസ്ട്രേഷന് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
രജിസ്റ്റര്‍ ചെയ്യാത്തതും രജിസ്ട്രേഷന് പുതുക്കുകയും ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ ആക്ട് അനുസരിച്ച്് കടകളോ വാണിജ്യസ്ഥാപനങ്ങളോ തുടങ്ങി അറുപത് ദിവസത്തിനകം സ്ഥാപന ഉടമ ലേബര്‍ ഓഫീസില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടതും വര്‍ഷാവര്‍ഷം പുതുക്കേണ്ടതുമാണെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഒറ്റത്തവണയായി…
ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ ഇന്ന് കരിദിനം ആചരിക്കുന്നു
കൽപ്പറ്റ :കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കരിദിനം ആചരിക്കുന്നു. ഇൻസ്പെക്ടർമാരെ തരംതാഴ്ത്തുന്ന ഉത്തരവ് പിൻവലിക്കുക ,ഫീൽഡ് ഓഫീസർ പ്രമോഷൻ ഉടൻ നടപ്പാക്കുക ,കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സൗജന്യം ആക്കുക, സ്ഥലംമാറ്റ പ്രക്രിയ പൂർണ്ണമായും ഓൺലൈൻ ആക്കുക, റൈക്ക് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിന്…