April 24, 2024

സി.കെ എഫ്.സി കമ്പളക്കാടിന്റെ ഫെബിന്‍ മെമ്മോറിയല്‍ ഫൈവസ് ഫുട്‌ബോള്‍ 29ന്

0
Img 20181217 121609
കൽപ്പറ്റ: : അകാലത്തില്‍ പൊലിഞ്ഞുപോയ കമ്പളക്കാട്ടെ ഫെബിന്‍ ബാബുവിന്റെ സ്മരണാര്‍ഥം സി.കെ എഫ്.സി കമ്പളക്കാട് നടത്തുന്ന ഫെബിന്‍ മെമ്മോറിയല്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 29ന് കമ്പളക്കാട്ടുള്ള കണിയാമ്പറ്റ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാമ്പ്യന്‍മാര്‍ക്ക് ഒരു ലക്ഷം രൂപയും ഫെബിന്‍ മെമ്മോറിയല്‍ ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് അന്‍പതിനായിരം രൂപയും ട്രോഫിയും നല്‍കും. വയനാട്ടിലെ ഏറ്റവും വലിയ തുക സമ്മാനമായി ലഭിക്കുന്ന ഫൈവ്‌സ് ടൂര്‍ണമെന്റാവുകയാണ് ഇതോടെ സി.കെ എഫ്.സിയുടേത്. മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചുറപ്പിച്ചതായിരുന്നു ക്ലബ് ഫൈവ്‌സ് ടൂര്‍ണമെന്റ് നടത്തുകയെന്നത്. എന്നാല്‍ നിപയും തൊട്ട് പിന്നാലെ പ്രളയവും സംസ്ഥാനത്തെ വിഴുങ്ങിയതോടെ തല്‍ക്കാലത്തേക്ക് ടൂര്‍ണമെന്റ് മാറ്റിവെക്കുകയായിരുന്നു. ഈ ചര്‍ച്ചകളിലെല്ലാം സജീവമായി പങ്കെടുത്തയാളാണ് ക്ലബ് ഭാരവാഹി കൂടിയായിരുന്ന ഫെബിന്‍ ബാബു. പ്രളയത്തില്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഫെബിന്‍ സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബര്‍ അവസാന വാരത്തില്‍ മുക്കത്തുണ്ടായ വാഹനാപകടത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം സജീവ സാനിധ്യമായിരുന്ന അവന്‍ മരണത്തിന് കീഴടങ്ങി. ഇതോടെയാണ് ക്ലബിന്റെ മുഴുവന്‍ കാര്യങ്ങളിലും സജീവ സാനിധ്യമായിരുന്ന ഫെബിന്റെ സ്മരണാര്‍ഥം ടൂര്‍ണമെന്റ് നടത്താന്‍ ക്ലബ് തീരുമാനിച്ചത്. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയും കുട്ടികളില്‍ കായിക്ഷമത വളര്‍ത്താനുമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പളക്കാട് മേഖലയില്‍ ചുക്കാന്‍ പിടിക്കുന്നത് ക്ലബിന്റെ നേതൃത്വത്തിലാണ്. ഇതിന്റെ ഭാഗമായി പൂവനാരിക്കുന്ന് കേന്ദ്രീകരിച്ച കുട്ടികള്‍ക്ക് ഫുട്‌ബോള്‍ മകാച്ചിംഗും ക്ലബ് ആരംഭിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നും കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാനായി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9947 083984, 9947 649143, 9544 210976, 9847 271663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്ലബ് ഭാരവാഹികളായ ഷാക്കിര്‍ ചേനോത്ത്, റജിനാസ് കെ.കെ, ഷാഫര്‍ ഖാന്‍ കെ.ടി, ഷുക്കൂര്‍ ഷാ, മുഹമ്മദ് ഷാഫി ചേനോത്ത് എന്നിവര്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *