April 19, 2024

ക്ഷീരകർഷകർക്ക് ഉയർന്ന പരിഗണന നല്‍കും: എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

0
Img 20181217 153208
മാനന്തവാടി: 
പ്രളയക്കെടുതിയിൽ  വയനാട്ടിലെ കർഷകർക്ക് തുണയായത് ക്ഷീരമേഖലയാണെന്നും മികച്ച പാൽ ഉല്പാദിപ്പിച്ച് ക്ഷീരസഹകരണ സംഘങ്ങൾ വഴി നൽകുന്ന കർഷകർക്ക് പ്രോത്സാഹനമായി  പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിൽ കൂടുതൽ തുക വകയിരുത്തുമെന്നും,  പാലിൻ്റെ ഗുണനിലവാരം വർദ്ധിപ്പിച്ച് ഇതര സംസ്ഥാന ലോബികൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കണമെന്നും എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ.
         ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
    ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ കെ. എൽ. സൈമൺ ശുചിയായ പാൽ ഉല്പാദനം എന്ന വിഷയത്തെ കുറിച്ചും പൂക്കോട് വെറ്ററിനറി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ:എം. പി. റാഹില, പാലിൻ്റെ അണുഗുണമേൻമ എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സെടുത്തു.
     ഡയറക്ടർമാരായ സേവ്യർ ചിറ്റുപ്പറമ്പിൽ, അബ്രഹാം തലച്ചിറ, എം. മധുസൂദനൻ, ത്രേസ്യ. എ. എ, സാബു പള്ളിപ്പാടൻ,കുഞ്ഞിരാമൻ പിലാക്കണ്ടി, ഷജില ചേർക്കോട് പ്രസംഗിച്ചു. നിർമല മാത്യു സ്വാഗതവും സെക്രട്ടറി പി. കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *