April 23, 2024

ഗൃഹപ്രവേശനം നടത്തി

0
Img 7680
പനമരം :എയ്ഡ് ഇൻഡ്യയുടെ ഭവന പദ്ധതിയായ യുറേക്കാ ഹോംസ് പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന കേരളത്തീലെ ആദ്യത്തെ  വീടിന്റെ  ഗൃഹ പ്രവേശന ഉദ്ഘാടനം സബ് കളക്ടർ ഉമേഷ് ഐ.എ.എസ്. നിർവഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതീ' ഷൈനി കൃഷ്ണൻ, വൈസ് പ്രസിഡണ്ട് എം.മോഹനൻ, ഫാദർ മൈക്കിൾ മാലിയിൽ, എയ്ഡ് ഇൻഡ്യാ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ  ബേസിൽ സൈമൺ മാലിയിൽ, സി.സുബ്രമഹ്ണ്യൻ. എ.സെന്തിൽ, എന്നിവർ പങ്കെടുത്തു. 450 സ്ക്വയർ ഫീറ്റുള്ള കോൺക്രീറ്റ് വീടാണ് പനമരം നീരീട്ടാടി പൊയിൽ മൈലക്കുഴി വിനോദിനും കുടുംബത്തിനും നിർമ്മിച്ചു നൽകിയത്. പ്രളയ ബാധീത സമയത്ത് വയനാട്ടിൽ ഇരുപത് ലക്ഷo രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എയ്ഡ് ഇൻഡ്യാ നിർവഹിച്ചിരുന്നു. വയനാട്ടിലും തൃശ്ശൂരിലുമായി പത്ത് വീടുകളുടെ  പണി പൂർത്തീകരിച്ചു കൊണ്ടിരിയ്ക്കുക്കുന്നു പൊതു വിദ്യാലയങ്ങളുടെ നവീകരണം, വീടുകളുടെ നവീകരണം എന്നിവയും വയനാട്ടിൽ എയ്ഡ് ഇൻഡ്യാ വയനാട്ടിൽ നടത്തിവരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *