August 14, 2026

കോഴിക്കോട് നടക്കാവിൽ ബൈക്കപകടത്തിൽ വയനാട് സ്വദേശി മരിച്ചു.

0
കോഴിക്കോട് നടക്കാവിൽ ബൈക്കപകടത്തിൽ വയനാട് സ്വദേശി മരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

കോഴിക്കോട് നടക്കാവിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മാനന്തവാടി പെരുവക സ്വദേശി മരിച്ചു. മാനന്തവാടി കോടതിക്ക് സമീപം ചായക്കച്ചവടം നടത്തി വരുന്ന സുരേഷ് കുമാർ (ബാബു ) – സരോജിനി ദമ്പതികളുടെ മകൻ എസ് സന്ദീപ് (ശരത് – 33) ആണ് മരിച്ചത്. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി  കോഴിക്കോട്  ജോലി നോക്കി വന്നിരുന്ന സന്ദീപിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച  രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ടിന്റുവാണ് ഭാര്യ. തുഷാര ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മാനന്തവാടി  പെരുവകയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *