October 19, 2026

ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ്‌ ഷിരീഷ്‌ ഡുണ്ടു വയനാട് സന്ദർശിച്ചു

0
ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ്‌ ഷിരീഷ്‌ ഡുണ്ടു വയനാട് സന്ദർശിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
ജെ.സി.ഐ നാഷണൽ പ്രസിഡന്റ്‌ വയനാട് സന്ദർശിച്ചു
കൽപ്പറ്റ : ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ്‌  ഷിരീഷ്‌ ഡുണ്ടു  വയനാട് ജെസിഐ പ്രവർത്തകരെ സന്ദർശിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിന് ജെസിഐ കൽപ്പറ്റ നേതൃത്വം നൽകി. സുൽത്താൻ ബത്തേരി, മീനങ്ങാടി, മാനന്തവാടി, പുൽപള്ളി എന്നിവിടങ്ങളിലെ ജെസിഐ പ്രവർത്തകരും പങ്കെടുത്തു. വയനാട് ജില്ലയിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിക്കാൻ മുൻകൈ എടുക്കുമെന്ന് ദേശീയ പ്രസിഡന്റ്‌ പറഞ്ഞു.സോൺ പ്രസിഡന്റ്‌ ജെയ്സൺ തോമസ്, വൈസ് പ്രസിഡന്റ്‌ പ്രവീൺ പി പി എന്നിവർ സന്നിഹിതരായിരുന്നു. ജെസിഐ കൽപ്പറ്റ പ്രസിഡന്റ്‌ വിനീത് കെവി അധ്യക്ഷത വഹിച്ചു.അനൂപ് കെ സ്വാഗതവും, റെനിൽ മാത്യൂസ് നന്ദിയും പറഞ്ഞു.രൂപേഷ് കെ ഡേവിഡ്, ഷിജു, കുര്യാക്കോസ്,സേവിയർ, വർഗീസ് വൈദ്യർ, ശ്രീജിത്ത്‌ ടിഎൻ,മനു, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ,ഷമീർ പാറമ്മൽ, രാധാകൃഷ്ണൻ, റോയ് ജോസഫ്, എൽദോ,സജീഷ്,  ജിഷാദ്, ഷാജി പോൾ, ജയൻ കോണിക എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *