May 3, 2024

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ റംസാൻ കിറ്റ് വിതരണം നടത്തി.

0
മാനന്തവാടി: 

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ മാനന്തവാടി മണ്ഡലം കൺവെൻഷനും സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണവും റംസാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു.മാനന്തവാടി ഹാക്സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ സംസ്ഥാന ട്രഷറർ സക്കീർ കാവന്നൂർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി നൗഷാദ് ചൊക്ലി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അർഷാദ് ചെറ്റപാലം സംഘടന വിശദീകരണം നടത്തി. ജില്ലാ പ്രസിഡന്റ് രമേശ് കുമാർ, സെക്രട്ടറി ലത്തീഫ് മെക്കായി, ട്രഷറർ നാരായണൻ നായർ, മണ്ഡലം ഭാരവാഹികളായ റീന കപ്പുംച്ചാൽ, സാജിദ് വാളാട്, മൂന്ന് പാണ്ടിക്കടവ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന ജില്ലാ നേതാക്കളെ ആദരിച്ചതോടൊപ്പം യൂണിയൻ അംഗങ്ങൾക്ക് റംസാൻ കിറ്റ് വിതരണവും നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *