April 20, 2024

വിദ്യാഭ്യാസ വായ്പ: കടാശ്വാസം അട്ടിമറിച്ചതിനെതിരെ 12-ന് കലക്ട്രേറ്റ് ധർണ്ണ .

0
കൽപ്പറ്റ: 

വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തുകയും ചിലവഴിക്കണമെന്ന്  എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2017-ൽ 900 കോടി രൂപ അനുവദിച്ചിട്ടും  90 കോടി രൂപ മാത്രമാണ്  ചിലവഴിച്ചത് .മുഴുവൻ വിദ്യാഭ്യാസ  വായ്പയും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12-ന് വയനാട് കലക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

        ആശ്വാസം പ്രഖ്യാപിച്ച്  ഗുണഭോക്താക്കൾ  ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്താണ് മാനദണ്ഡങ്ങൾ മാറ്റിയത് അറിയുന്നത്. ഇതു മൂലം പതിനായിരകണക്കിന്  ആളുകൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല .കേരളത്തിന്  പുറത്ത് പഠിച്ചവർക്കും കേരളത്തിനകത്ത്  നഴ്സിംഗ് കോഴ്സ് അല്ലാത്ത കോഴ്സുകൾ പഠിച്ചവർക്കും കടാശ്വാസത്തിന്റെ ഗുണം ലഭിക്കില്ല. ഇതു മൂലം ഈ കുടുംബങ്ങൾ ആത്മഹത്യാമുനമ്പിലാണ്. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എം.പി. രാഹുൽ ഗാന്ധിക്ക് പുൽപ്പള്ളിയിൽ വെച്ച് നിവേദനം നൽകുമെന്നും   ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി.ഡി.മാത്യു, ടി.ടി. ജോയി, ബാലൻ കേണിച്ചിറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *