May 30, 2026

രാഹുൽ ഗാന്ധിക്ക് മുമ്പിൽ നിവേദനവുമായി 22 സംഘങ്ങൾ

0
രാഹുൽ ഗാന്ധിക്ക് മുമ്പിൽ നിവേദനവുമായി 22 സംഘങ്ങൾ
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പി.ക്ക്  മുമ്പിൽ നിവേദനവുമായി 22 സംഘങ്ങൾ. വയനാട് റയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് ആദ്യം രാഹുലിനെ കണ്ടത്. പിന്നീട് ആദിവാസി കോൺഗ്രസ്, ഐ.എൻ.ടി.യു.സി. ,ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങിയ സംഘങ്ങളും കർഷക സംഘടന ഭാരവാഹികളും  അദ്ദേഹത്തെ കണ്ടു. കൽപ്പറ്റ കലക്ട്രേറ്റിലെ ആസൂത്രണ ഭവനിലെ എം.പി. ഫെസിറ്റേഷൻ സെന്ററിൽ വെച്ചാണ് നിവേദനം സ്വീകരിച്ചത്. സംഘാംഗങ്ങളോട്  വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഒരു മണിക്കൂറിലധികം സമയം രാഹുൽ നിവേദകസംഘത്തിന് വേണ്ടി ചിലവഴിച്ചു. എം.എൽ. എ മാരായ സി.കെ. ശശീന്ദ്രൻ ,സി.മമ്മൂട്ടി എന്നിവരും അദ്ദേഹത്തെ കണ്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *