April 26, 2024

വിദ്യാഭ്യാസ സംരക്ഷണ സമിതി കൽപറ്റയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് നടത്തി.

0
 കേരള വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട് നടപ്പാക്കാനുള്ള സർക്കാരിന്റെ  തീരുമാനത്തിൽ  പ്രതിഷേധിച്ച് യു.ഡി എഫ് സംഘടനകളുടെ പൊതുവേദിയായ വിദ്യാഭ്യാസ സംരക്ഷണ സമിതി കൽപറ്റയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് നടത്തി.പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ കോൺഗ്രസ്സ് അധ്യക്ഷനും  സുൽത്താൻ ബത്തേരി എം എൽ എ യുമായ ഐ.സി.ബാലകൃഷ്ണൻ സദസ്സ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യയ്യാ ഖാൻ തലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. എ.എച്. എസ് .ടി.എ സംസ്ഥാന സെക്രട്ടറി ഇ.വി. ഏബ്രഹാം, NG0 അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.എസ് ഉമാശങ്കർ, കെ.എസ്.ടി.യു. ജില്ലാ പ്രസിഡൻഡ് കെ. അബ്ദുൾ കരിം, HSSTA ജില്ലാ പ്രസിഡൻഡ് ജോസ് .പി.ടി, NGO അസോസിയേഷൻ ജില്ലാ ട്രഷറർ കെ.ടി.ഷാജി, ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡൻഡ്  ശശികുമാർ, KAHSTA ജില്ലാ പ്രസിഡൻഡ് ദിനേശ് കുമാർ പി.ജി, സുരേഷ് ബാബു വാളൽ, എം.എം ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *