April 23, 2024

പാറകൾ – പഴശ്ശിയിൽ കഥാ ചർച്ച സംഘടിപ്പിച്ചു.

0
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ ഒ.വി.വിജയന്റെ പാറകൾ എന്ന കഥ ചർച്ച ചെയ്തു. ആണവയുദ്ധത്തിന്റെ ഭീകരതയും, മനുഷ്യരാശിയുടെ പൂർണ വിനാശവും, പ്രവചനാത്മകതയോടെ ചിത്രീകരിക്കുന്ന പാറകൾ ഭാഷയുടെ സവിശേഷതയിലൂടെ മലയാളത്തിലെ മികച്ച കഥയാണെന്ന് ഗ്രാമീൺ ബേങ്ക് ഉദ്യോഗസ്ഥനും മികച്ച വായനക്കാരനുമായ കെ.കെ.മോഹൻ ദാസ് കഥയവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. ലോകമെങ്ങും യുദ്ധഭീഷണി മുഴങ്ങുന്ന സമകാലിക പരിതസ്ഥിതിയിൽ ഈ കഥയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്
ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം .ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ദിപിൻ മാനന്തവാടി, അനിൽ കുറ്റിച്ചിറ, എം.കെ.രവി, വിദ്യ.എസ്.ചന്ദ്രൻ ,ക്രിസ്റ്റഫർ ജോസ്, കെ. മിഥു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *