March 29, 2024

ഷെവലിയർ എ ഐ കുര്യാക്കോസിന് “ഗുരുശ്രേഷ്ഠ” പുരസ്‌കാരം

0
 

കല്പറ്റ: മലങ്കര യാക്കോബായ സുറിയാനി സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ 2019ലെ "ഗുരുശ്രേഷ്ഠ" പുരസ്‌കാരത്തിന് ഷെവലിയർ എ ഐ കുര്യാക്കോസ് അർഹനായി. എറണാകുളം പുത്തൻകുരിശിലെ MJSSA ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ബിഷപ്പ് ഡോ. മാത്യുസ് മോർ അന്തിമോസ് പുരസ്കാരം നൽകി ആദരിച്ചു. ചീങ്ങേരി സെന്റ് മേരീസ് സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകനായി 50 വർഷമായി പ്രവർത്തിച്ച് വരുന്നു. മലബാർ ഭദ്രാസന അല്മായ സെക്രട്ടറി, MJSSA മീനങ്ങാടി ഡിസ്ട്രിക്ട് സെക്രട്ടറി, ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിൽ ധനവകുപ്പിൽ നിന്നും ട്രഷറി ഓഫീസറായി വിരമിച്ചു. സ്തുത്യർഹമായ സാമൂഹിക സേവനത്തിന് അന്ത്യോഖ്യ പാത്രിയർക്കീസിൽ നിന്ന് "ഷെവലിയർ" പദവിയും, മോർ അഫ്രേം മെഡലും അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *