April 26, 2024

സഹകരണ ബാങ്കുകളില്‍ സര്‍ഫാസി നിയമം ഒഴിവാക്കും മുഖ്യമന്ത്രി പിണറായി വിജയന്‍

0
വയനാട് സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെയും ഇടുക്കിയിലെയും കര്‍ഷക ആത്മഹത്യകള്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്   ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അനുമതി തേടുകയും തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സര്‍ഫാസിക്കെതിരെ നടപടി സ്വീകരിക്കുമെന്നും സഭയില്‍ അറിയിച്ചത്.
. . സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ വന്ന ശേഷം 15 പേര്‍ ആത്മഹത്യ ചെയ്തു. 5 പേര്‍ വയനാട്ടിലും 10പേര്‍ ഇടുക്കിയിലും ജീവന്‍ ഒടുക്കി. കാര്‍ഷിക കടങ്ങള്‍ മന്ത്രിസഭയ്ക്ക് തന്നെ എഴുതി തള്ളാവുന്നതാണെന്നും കടങ്ങള്‍ എഴുതി തള്ളാത്തെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചെന്നും പ്രമേയ ചര്‍ച്ചയില്‍ ഇടപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുത്തിതള്ളണമെന്ന് പ്രമേയത്തില്‍ അനുമതി തേടിക്കൊണ്ട് ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും കുറ്റപ്പെടുത്തി. അതേ സമയം കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ 204 കോടി രൂപയുടെ ധനസഹായം ഇതുവരെ വിതരണം ചെയ്തതെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു. 51 കോടി രൂപ വിള ഇന്‍ഷൂറന്‍സ് ഇനത്തില്‍ വിതരണം ചെയ്തു. കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ടെന്നും കാര്‍ഷിക വായ്പ എടുത്തവര്‍ക്കുനേരെ സര്‍ഫാസി നിയമം ചുമത്തുന്നതിനെതിരെ ഭരണ പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടുകയാണെന്നും താഴെ തട്ടില്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും എത്തുന്നില്ലെന്നും ചെന്നിത്തലും ഐസി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *