April 25, 2024

ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ : ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചു.

0
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരിയുടെ കൈവരയിൽ രൂപമെടുത്ത ബാനറുകളും പോസ്റ്ററുകളും പ്രദർശനം സംഘടിപ്പിച്ചു. ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ എന്ന ശീർഷകത്തിലുള്ള ഡിജിറ്റൽ പ്രദർശനം വിവിധ സാംസ്ക്കാരിക മേഖലകളിൽ കൈയെഴുത്ത് ബാനറുകളുടെ സ്വാധീനത്തെ വിലയിരുത്തലായി. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ ഇത്തരം പ്രകൃതി സൗഹൃദ പരസ്യ രീതികൾ അപ്രത്യക്ഷമാവുകയാണ്. അക്ഷര കലയുടെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത മുൻ ഹയർ സെക്കണ്ടറി ആർ.ഡി.ഡി ഇ.കെ.ജയരാജൻ അഭിപ്രായപ്പെട്ടു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം 'ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ്കരിങ്ങാരി തന്റെ ബാനർ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചു.അജി കോളോണിയ, റോയ്സൺ പിലാക്കാവ്, ഷാജൻ ജോസ്, തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *