November 8, 2026

ഐസിഎ ഫിഡേ റേറ്റഡ് ചെസ് ടൂര്‍ണമെന്റ്:പോള്‍സണ്‍ ഫ്രഞ്ചി ചാമ്പ്യന്‍

0
ഐസിഎ ഫിഡേ റേറ്റഡ് ചെസ് ടൂര്‍ണമെന്റ്:പോള്‍സണ്‍ ഫ്രഞ്ചി ചാമ്പ്യന്‍
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാഡമി ഹോട്ടല്‍ റീജന്‍സി ഹാളില്‍  സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ ഫിഡേ റേറ്റഡ്( ബിലോ 1,600)ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പോള്‍സണ്‍ ഫ്രഞ്ചി ജേതാവായി.കേരളത്തിന്റെ അര്‍പ്പിത് എസ്. ബിജോയ്, തമിഴ്‌നാടിന്റെ  പി. ഗോപിനാഥ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ബിലോ 1,400 വിഭാഗത്തില്‍ കേരളത്തിന്റെ ഇ. അനൂപിനാണ് ഒന്നാം സ്ഥാനം. 
ബിലോ 1,200 വിഭാഗത്തില്‍  പാലക്കാടിന്റെ പൗര്‍ണമി എസ്. ഷാജിയും അണ്‍റേറ്റഡ് വിഭാഗത്തില്‍  വയനാടിന്റെ പി.സി. ബിജുവുമാണ് ജേതാക്കള്‍. ബെസ്റ്റ് വയനാടായി വി.ആര്‍. സന്തോഷ്, മികച്ച വനിതാ താരമായി നയന്‍ മേഘ, ബെസ്റ്റ് വെറ്ററന്‍ താരമായി  ശ്രീരാമന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ ആകെ 5,00,000  രൂപയും 50 ട്രോഫികളും സമ്മാനമായി നല്‍കി. സമാപനസമ്മേളനത്തില്‍ കേരള ചെസ് അക്കാഡമി പ്രസിഡന്റ് പി.എസ്. വിനീഷ്, സെക്രട്ടറി വി.ആര്‍. സന്തോഷ്, ചീഫ് ആര്‍ബിറ്റര്‍ എം.എസ്. ഗോവിന്ദന്‍കുട്ടി, ഹോട്ടല്‍ റീജന്‍സി മാനേജിംഗ് ഡയറക്ടര്‍ ജയ്‌സണ്‍ കെ. ജോസ് എന്നിവര്‍ സമ്മാനദാനം നടത്തി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *