April 16, 2024

ബ്രഹ്മഗിരി മാലിന്യ പ്രശ്‌നം; പ്രതിഷേധ കാർക്കുനേരെ ലാത്തിവീശി. 13 പേര്‍ക്ക്‌ പരിക്കേറ്റു.മൂന്നു പേര്‍ അറസ്‌റ്റില്‍

0


ബത്തേരി::മലയവയല്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തി്‌ക്കുന്ന ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രതിഷേധവുമായെത്തിയവരെ പൊലീസ്‌ ലാത്തിവീശി ഓടിച്ചു.ഇതിനിടയില്‍ പ്രായമായ സ്‌ത്രീകളള്‍പ്പടെ 12 പേര്‍ക്കും ഒരുപൊലീസുകാരനും പരിക്കേറ്റു.ഇവര്‍ ബത്തേരിയിലെ താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സതേടി.പൊലീസ്‌ ലാത്തിചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ പ്രദേശവാസിയായ അശ്വതി(24) കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍തേടി. പ്രദേശവാസികളായ നീലി(85), സുശീല(45), സുരേഷ്‌(47),ബാപ്പൂട്ടി(59),രാജന്‍(42),ശാന്ത(45), മീനാക്ഷി(56),സന്ധ്യ(30), ഷിനോജ്‌(38),അഖിലേഷ്‌(24), സുലോചന(37),വാസു(70) എന്നിവര്‍ക്കും (70) ബത്തേരി പൊലീസ്‌ സ്റ്റേഷനിലെ സിപിഒ ഷൈജു(35)വിനും പരിക്കേറ്റു.ഇവര്‍ ബത്തേരി താലൂക്ക്‌ ആശുപത്രയില്‍ ചികില്‍സ തേടി.അതേ സമയം പരിക്കേറ്റ്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിയവരെ അഡ്‌മിറ്റാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.ഇതേ തുടര്‍ന്ന്‌ സാരമായി പരിക്കേറ്റ അഞ്ചുപേരെ പിന്നീട്‌ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി്‌ച്ചു.

      ചൊവ്വാഴ്‌ച വൈകിട്ട്‌മുതല്‍ ഫാക്ടറിയില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.ഇതേ തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും ഫാക്ടറിക്കുമുന്നിലെത്തുകയും ഫാക്ടറിക്കാരോട്‌ ഇതിനുപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ ഫാക്ടറിഅധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല.ഇതിനിടെ കലക്ടറെയും പൊലീസിനെയും സമരക്കാര്‍ ബന്ധപ്പെടുകയും ചെയ്‌തു.കലക്ടര്‍ ബുധനാഴ്‌ച രാവിലെ സ്ഥലത്തെത്താമെന്ന്‌ ഉറപ്പുനല്‍കുകയും ചെയ്‌തിരുന്നു.എന്നാല്‍ ദുര്‍ഗന്ധം അസഹനീയമായതോടെ പ്രതിഷേധക്കാർ  രാത്രിയിലും ഫാക്ടറിക്കു മുന്നില്‍തന്നെ നിന്നു.ഈ സമയം സ്ഥലത്തെത്തിയ പൊലീസ്‌ പിരിഞ്ഞുപോകാന്‍ പറഞ്ഞതായും ഇതിനുവിസമ്മിതിച്ച തങ്ങളെ യാതൊരു പ്രകോപനവും കൂടാതെ  മര്‍ദ്ധിക്കുകയായിരുന്നുവെന്നുമാണ്‌ പ്രദേശവാസികളും മര്‍ദ്ധനത്തില്‍ പരിക്കേറ്റ നിഷ,രുഗ്മണി,അശ്വതി എന്നിവര്‍ പറയുന്നത്‌.പ്രായമായ സ്‌ത്രീകളുള്‍പ്പടെയുള്ളവരെ പൊലീസ്‌ നിഷ്‌ക്കരുണം മര്‍ദ്ധിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.അതേ സമയം പ്രതിഷേധവുമായെത്തിയവര്‍ ഫാക്ടറിയുടെ പ്രവേശകവാടത്തിന്റെ സെക്യൂരിറ്റി കവാടത്തിന്റ ചില്ല്‌ അടിച്ചുപൊളിച്ചുവെന്നും ജീവനക്കാരിയെ വീ്‌്‌ട്ടില്‍ കയറി ഭീഷണിപെടുത്തിയതായും പരാതിയും ആരോപണവും ഉണ്ട്‌.
അതേസമയം സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ പൊലീസ്‌ സമരക്കാരുമായി ചര്‍ച്ചനടത്തുന്നതിന്നിടെ തങ്ങള്‍ക്കുനേരെ കല്ലേറുണ്ടാവുകയും ഇതേ തുടര്‍ന്നാണ്‌ ലാത്തിവീശിയതെന്നുമാണ്‌ പൊലീസ്‌ പറയുന്നത്‌.
സംഭവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികളായ ഫൈസല്‍(38)അനില്‍(28) അനീഷ്‌ (32) എന്നിവരെ അമ്പലവയല്‍ പൊലീസ്‌ അറസ്റ്റുചെയ്‌തു. അന്യായമായി സംഘംചേരല്‍,അതിക്രമിച്ചു കടക്കല്‍,പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍,ആയുധമുപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിക്കല്‍,പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരെ പിന്നീട്‌ കോടതിയില്‍ ഹാജരാക്കി. ഇവരെക്കൂടാതെ കണ്ടാലറിയുന്ന 40 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *