July 16, 2026

ഏകദിന പ്രകൃതി പഠനക്യാമ്പ് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം ഈ സാമ്പത്തിക വര്‍ഷം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്  മലപ്പുറം   ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക.  പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ ക്യാമ്പിലേക്കും തിരിച്ചും ഉള്ള യാത്രാചെലവ്  സ്വയം വഹിക്കണം.  ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും.വിദ്യാര്‍ത്ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. 
ഏകദിന പഠന ക്യാമ്പ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങള്‍/ ഫാറസ്ട്രി ക്ലബ്ബ്/ ഇക്കോ ക്ലബ്ബ്/ നേച്ച്വര്‍ ക്ലബ്ബ്/ ഇ.സി.സി/ എല്‍.ജി.സി/എന്‍.സി.സി/ എന്‍.എസ്.എസ്/ എസ്.പി.സി/ഭൂമിത്ര സേന/ സ്‌കൗട്ട്‌സ് & ഗെഗഡ്‌സ്/ ഊര്‍ജ്ജ ക്ലബ്ബ്/ ആരോഗ്യ ക്ലബ്ബ് മുതലായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.  നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട്- 673028 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 20-നകം ലഭിക്കണം.  അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും നിബന്ധനകള്‍ക്കുമായി ഇ -മെയില്‍ വിലാസം 8592946408, 8547603870, 8547603871 എന്നീ നമ്പറുകളില്‍ അയക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *