April 25, 2024

വീണ്ടുമൊരു ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് സി. ആർ നീലകണ്ഠൻ

0
കൽപ്പറ്റ:വീണ്ടുമൊരു ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് സി. ആർ നീലകണ്ഠൻ .കൽപ്പറ്റയിൽ 
തൊവരിമല സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു 
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി. ആർ നീലകണ്ഠൻ . വെള്ളിയാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് സി ആർ നീലകണ്ഠൻ കൽപ്പറ്റയിൽ   കളക്ടറേറ്റിന് മുൻപിലെ തൊവരിമല സമരപ്പന്തൽ സന്ദർശിച്ചത്. ആദിവാസികൾക്ക് ഭൂമി വിതരണം  ചെയ്യണമെന്ന ആവശ്യവുമായി നടക്കുന്ന തൊവരിമല സമരം ന്യായമാണ്. സമരത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും സി. ആർ നീലകണ്ഠൻ പറഞ്ഞു. മിച്ചഭൂമി വിഷയത്തിൽ  സർക്കാറും സർക്കാറിന് നേതൃത്വം നൽകുന്ന ഇടവകകളും പൂർണമായും മൗനത്തിലാണ്. കേരളത്തിൽ വീണ്ടുമൊരു ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും സി ആർ നീലകണ്ഠൻ പറഞ്ഞു.  വൈദ്യ മഹാസഭാ  സംസ്ഥാന ചെയർമാനും പൊതു പ്രവർത്തകനുമായ  സി.കെ.  പങ്കജാക്ഷനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സി.പി.ഐ എം.എൽ ജില്ലാ സെക്രട്ടറി കെ വി .പ്രകാശ്. സംസ്ഥാന സമിതി അംഗം സാം. പി. മാത്യു തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *