April 20, 2024

പെട്രോളിയം എഞ്ചീനിയറിംഗില്‍ വിദ്യര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

0
കല്‍പ്പറ്റ. ഉപരി പംനത്തിന് പെട്രോളിയം എഞ്ചീനിയറിംഗ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചീനിയറിംഗ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കോളേജ് അധിക്യതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈദ്രാബാദ് ആസ്ഥാനമായ ലോഡ്‌സ് വയനാട്ടില്‍ നിന്നും 25 വിദ്യാര്‍ത്ഥികള്‍ക്കാണ്  1 ലക്ഷം വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 60ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 100ശതമാനം ക്യാപസ് പേസ്‌മെന്റ് വഴി മികച്ച ജോലി ലഭിക്കുമെന്നും അവര്‍ പറഞ്ഞു. പ്രവേശനത്തിനും വിശദ വിവരങ്ങള്‍ക്കുമായി കല്‍പ്പറ്റയിലെ വിദ്യാ ക്ലാസ്സസ്സുമായി ബന്ധപ്പെടണമെന്നും അധിക്യതര്‍ പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ 9048904904 ,8547560152 എന്ന നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ വയനാട് റീജിണല്‍ ഓഫീസര്‍ ജയജിത്ത് ജയരാജ് , സിപി മനോഹരന്‍ തുടങ്ങിയവര്‍  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *