July 16, 2026

നടൻ വിനായകനെതിരെ മീ ടൂ ആരോപണം: പോലീസ് കേസ് എടുത്തു

0
നടൻ വിനായകനെതിരെ മീ ടൂ ആരോപണം: പോലീസ് കേസ് എടുത്തു
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മീ ടൂ ആരോപണത്തിൽ മലയാള സിനിമാ നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു. കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതി നൽകിയ 

 പരാതിയിൽ കൽപ്പറ്റ പോലീസാണ്  കേസ് രജിസ്റ്റർ ചെയ്തത്. . ഐ.പി.സി 506, 294 B, കെ.പി.എ.  120, 120-0  എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
   മാസങ്ങൾക്ക് മുമ്പ്  കോട്ടയം സ്വദേശിനി കൽപ്പറ്റയിൽ എത്തിയപ്പോഴായിരുന്നു നടൻ ഫോണിൽ വിളിച്ച് അസഭ്യമായി സംസാരിച്ചത്.  സംഭവം നടന്നപ്പോൾ യുവതി വയനാട്ടിലായിരുന്നതിനാലാണ്   കോട്ടയം പോലീസ് കിട്ടിയ പരാതി വയനാട്ടിലേക്ക് കൈമാറിയത്. കേരളത്തിലും രാജ്യത്തുടനീളവും അടുത്തിടെയായി നിരവധി പ്രമുഖർക്കെതിരെ  ഇത്തരം മീ ടൂ ആരോപണം ഉയർന്നിരുന്നു.  ഈ വിഷയത്തിൽ നടൻ വിനായകന്റെ പ്രതികരണം വരുന്നതേയുള്ളൂ. ശ്രദ്ധേയമായ വേഷങ്ങളിലൂടെ  കഴിഞ്ഞ കുറച്ചു കാലം കൊണ്ട് ജനപ്രീതി നേടിയ നടനാണ് വിനായകൻ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *