March 29, 2024

കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ പഠനോപകരണ വിതരണം ഇന്ന്.

0
മാനന്തവാടി: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)
വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കൾ) നിർധനരായ വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.
മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് സമീപമുള്ള മാനന്തവാടി സെന്റ് പീറ്റർ ആന്റ് സെന്റ് പോൾ ചർച്ച് ഓഡിറ്റേറിയത്തിൽ വെച്ച്ഇന്ന് (തിങ്കൾ) വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങ് കെ.എച്ച്.ആർ.എ.സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻ കുട്ടി ഹാജി ഉൽഘാടനം ചെയ്യും.ചടങ്ങിൽ വെച്ച് കമാൻഡർ കുര്യാക്കോസ് അനുസ്മരണ സമ്മേളനവും നടത്തപ്പെടും.
രോഗികളായ രക്ഷിതാക്കളുടെയും നിർദ്ദനരായ വരുടെയും മക്കളായ 250 വിദ്യാത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.ചടങ്ങിൽ മാനന്തവാടി മുനിസിപ്പൽ ചെയർമാൻ പി.ആർ.പ്രവീജ്, വൈസ് ചെയർമാൻ ശോഭരാജൻ,കെ.എച്ച്.ആർ.എ.സംസ്ഥാന വർക്കിംങ്ങ് പ്രസിഡണ്ട് പ്രകാശ് സ്വാമി, ജനറൽ സിക്രട്ടറി ജി.ജയപാൽ, സംസ്ഥാനസിക്രട്ടറിമാരായ പി.ആർ.ഉണ്ണികൃഷ്ണൻ മാതാ, മുഹമ്മദ് ഷുഹൈൽ, ജില്ലാ പ്രസിഡണ്ട്, സാജൻ പൊരുന്നിക്കൽ
വൈസ് പ്രസിഡണ്ട് ബിജു മന്ന,
ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ നഗർ, ട്രഷറർ മുഹമ്മദ് അസ്ലം കമ്പളക്കാട് എന്നിവർ സംബന്ധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *