April 20, 2024

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാട് പ്രതിഷേധാർഹം: യുവജനതാദൾ എസ്

0
Img 20190618 Wa0648.jpg
കൽപ്പറ്റ:
വിദ്യാഭ്യാസ വായ്പ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യുവജനതാദൾ എസ് ജില്ലാ കൺവൻഷൻ മുന്നറിയിപ്പ് നൽകി. വയനാട് ജില്ലയിൽ
നിരവധിയായ വിദ്യാർത്ഥികൾക്കാണ് സാമ്പത്തിക പ്രയാസങ്ങൾ മൂലം ഉപരിപഠന സാഹചര്യങ്ങൾ മുടങ്ങിക്കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരിമിധി മറികടന്ന് പഠനത്തിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി പ്രയോജനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പകൾ നിഷേധിക്കുന്നത് ബാങ്കുകളുടെ വിദ്യാർത്ഥി വിരുദ്ധ സമീപനമാണ്. വയനാട് ജില്ലയിലെ ബാങ്കുകളിൽ വായ്പ അഭ്യർത്ഥിച്ച് നിരവധി വിദ്യാർത്ഥികൾ അപേക്ഷകൾ നൽകുന്നുണ്ടെങ്കിലും  ചില ബാങ്ക്കൾ അകാരണമായി വായ്പ തടഞ്ഞ് വെക്കുന്നതായി വ്യാപക പരാതികൾ ഉയർന്ന്  വരുകയാണ്. ബാങ്ക് അതികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നടപടി തിരുത്തണമെന്നു കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് അധ്യക്ഷം വഹിച്ചു.
 ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ഇയാസ് എം, ജിതിൻ അമ്പലവയൽ,സൈഫുള്ള കെ.കെ,അസ്‌ലം ടി.പി. എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *