November 10, 2026

അകത്തും പുറത്തും ഇരുട്ടായ പഴയ കാലത്തേക്കാൾ നല്ലത് ഇക്കാലമാണ് -ഷൗക്കത്ത്

0
IMG-20190619-WA0003.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ:  ഉള്ളിൽ വെളിച്ചമുള്ളത് കൊണ്ടാണ് ചുറ്റുമുള്ള ഇരുട്ടിനോട് നാം പ്രതികരിക്കുന്നത്.  ചിലർ പറയുന്നത് പഴയ കാലമാണ് നല്ലതെന്നും അവിടേക്ക് തിരിച്ച് പോകണമെന്നുമാണ്, എന്നാൽ കൂടുതൽ ശരി ഇക്കാലമാണന്നും, പുതിയ ലോകത്ത് കൂടുതൽ വെളിച്ചമുള്ളത് കൊണ്ടാണ് ഇരുട്ടിനെ നേരിടാൻ നാം മുന്നോട്ട് വരുന്നതും  ഇതാണ് ആധുനിക ലോകത്തിലെ സംഘർഷങ്ങൾക്ക് കാരണമെന്നും എഴുത്തുകാരനും പ്രഭാഷകനും, നിത്യചൈതന്യയതിയുടെ ശിഷ്യനുമായ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ശാസ്ത്രരംഗത്തെ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന ബാലൻ വേങ്ങരയുടെ 'ആസിഡ് ഫ്രെയിംസ്' എന്ന  നോവൽ കഥാകൃത്ത്  അർഷാദ് ബത്തേരിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. 
കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടിയിൽ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. വയനാട് സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലൻഅദ്ധ്യക്ഷനായി. തുടര്‍ന്ന് നടന്ന സുഹൃദ് സംഗമത്തില്‍, ജീവൻ ജോബ് തോമസ്, ഷാജി പുല്‍പ്പള്ളി, അനില്‍ കുറ്റിച്ചിറ, സാദിര്‍ തലപ്പുഴ, കെ.എസ്. പ്രേമൻ, ജെ. അനിൽകുമാർ, ധനേഷ് ചീരാൽ, തുടങ്ങിവര്‍ പ്രസംഗിച്ചു. ദ്രുപത് ഗൗതം സുൽത്താന നസ്റീൻ, അതുൽ പൂതാടി, സുൽത്താന, ഹൃദ്യ എസ് ബിജു എന്നിവർക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *