March 29, 2024

തഹസിൽദാർക്കെതിരെയുള്ള പോലീസ് കേസ് ഹൈക്കോടതി റദ്ദാക്കി

0
കൽപ്പറ്റ: : മാനന്തവാടി ലാൻഡ് ട്രിബൂണൽ തഹസിൽദാർ ആയിരുന്ന പി.ജെ. സെബാസ്റ്റിയനും അതേ ഓഫീസിലെ ജീവനക്കാർക്കും എതിരെ മാനന്തവാടി പോലീസ് ആൾമാറാട്ടം, കുറ്റകരമായ കുറ്റകരമായ ഗൂഢാലോചന മുതലായ കേസുകൾ ആരോപിച്ചു മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കേരളാ ഹൈക്കോടതി റദ്ദാക്കി. കേസ് മാനന്തവാടി പോലീസ് ദുരുദ്ദേശപരമായി കെട്ടിച്ചമച്ചതും നിയമപരമായി നിലനിൽക്കാത്തതും വസ്തുതാപരമായി യാതൊരു അടിസ്ഥാനമില്ലാത്തതുമാണെന്നും കോടതി വിധിയിൽ പരാമർശിച്ചു. വാഹന പരിശോധന നടത്തുവാൻ തഹസിൽദാർക്ക് അധികാരമുണ്ടെന്ന തഹസിൽദാരുടെ വാദം കോടതി ശരിവെച്ചു. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരു ലോഡ് കാപ്പിക്കുരു കയറ്റിവന്ന ലോറി കാട്ടിക്കുളത്തുവെച്ചു പരിശോധിച്ചു എന്നതായിരുന്നു കേസ്. കല്പറ്റ ഡെപ്യുട്ടി സെയിൽസ് ടാക്സ് കമ്മീഷണറുടെ പരാതിയിലാണ് മാനന്തവാടി പോലീസ് കേസ്സെടുത്തത്. തഹസിൽദാരുടെ സ്വാഭാവിക നീതി വരെ നിഷേധിച്ചാണ് ആണ് മാനന്തവാടി പോലീസ് കേസ് കൈകാര്യം ചെയ്തത് എന്ന് പരാതിയുണ്ടായിരുന്നു. റവന്യു വകുപ്പിന്റെ അധികാരത്തെ കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർക്കോ പോലീസ് വകുപ്പിനോ അറിവില്ലാതെ പോകുന്നതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കേസിന്റെ തുടക്കത്തിൽ തന്നെ ഹൈക്കോടതി തഹസിൽദാർക്കും  ജീവനക്കാരനും മുൻകൂർ ജാമ്യം  അനുവദിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *