November 9, 2026

ഹോട്ടലുകളില്‍ പരിശോധന നടത്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി ടൗണിലെ ഹോട്ടലുകളിലും ചായകടകളിലും വിലവിവര പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ജയപ്രകാശ്, പുല്‍പ്പള്ളി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍ ബിനില്‍ കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക്  അവശ്യസാധന നിയമപ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ താലൂക്കിലെ മുഴുവന്‍ അവശ്യസാധന വില്‍പന കേന്ദ്രങ്ങളായ പച്ചക്കറി, ഹോട്ടല്‍, ചായകടകള്‍ , പലചരക്ക് കടകള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ  നിയമനടപടികള്‍ സ്വീകരിക്കുന്നതാണന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാംമൈല്‍ ഭാഗത്ത് ഇന്ന് (ജൂണ്‍ 21) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കൂട്ടമുണ്ട 66 കെ.വി. സബ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 23 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *