November 8, 2026

കാൽ ക്വിന്റൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേർ പോലീസ് പിടിയിൽ

0
IMG-20190621-WA0307.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാൽ ക്വിന്റൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേർ പോലീസ് പിടിയിൽ.
വയനാട് ആന്റി നാർക്കോ ടിക് സ്ക്വാഡും തിരുനെല്ലി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി.രണ്ട് സ്ത്രീകളടക്കം 5 പേരാണ് പിടിയിലായത്.
മാനന്തവാടി – മൈസൂർ റോഡിൽ  ബാവലി ഫോറസ്റ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മൈസൂർ നിന്നും മാനന്തവാടിയിലേക്കുള്ള കെ എസ് ആർ ടി സി ബസിലായിരുന്നു.പ്രതികൾ യാത്ര ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്.തെലങ്കാന സ്വദേശികളായ ഓംകാരി വെങ്കടേഷ് (24)റാവുലരാജേഷ് (23, സദാനന്ദ രായ രക്കുള(49), പുഷ്പ ചികാട്ടി (31), സത്യ (30) എന്നിവരാണ് പിടിയിലായത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *