October 20, 2026

സ്വകാര്യ കെട്ടിടത്തിന് പിൻവശം വയൽ മണ്ണിട്ട് നികത്തിയതായി പരാതി

0
IMG-20190621-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് പിൻ ഭാഗം അനധികൃതമായി മണ്ണിട്ട് നികത്തിയതായി പരാതി. മഴയത്ത് കെട്ടിടത്തിനുള്ളിലേക്ക് അഴുക്ക് വെള്ളം കയറി ഉപയോഗശൂന്യമായതായും വെള്ളം കെട്ടി നിൽക്കുന്നതിനാൽ കെട്ടിടം അപകട ഭീഷണിയിലാണന്നും കാണിച്ച് ഉടമ സബ് കലക്ടർക്ക് പരാതി നൽകി. വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള കെട്ടിടത്തിന്റെ പിൻ ഭാഗത്തെ മണ്ണ് എടുത്ത് മാറ്റുന്നതിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമയായ അറക്ക ഹംസയാണ്   സബ് കലക്ടർക്ക് പരാതി നൽകിയത്. വെള്ളമുണ്ട പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പോലീസിലും  പരാതി നൽകിയിട്ടും മണ്ണ് മാറ്റാൻ നിർദ്ദേശമുണ്ടായിട്ടും മണ്ണ് മാറ്റാത്തതിനാൽ മഴ കനത്ത തോ ടെ കെട്ടിടം അപകടാവസ്ഥയിലാണന്ന് ഹംസ പരാതിയിൽ പറയുന്നു. അര ഏക്കർ വയൽ മണ്ണിട്ട്  നികത്തിയതാണ് ഇതിന് കാരണമെന്നും ഹംസ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *