April 28, 2024

അന്താരാഷ്ട്ര യോഗദിനം മാനന്തവാടി അമൃത വിദ്യാലയത്തിലും ആചരിച്ചു.

0
അന്താരാഷ്ട്ര യോഗദിനം മാനന്തവാടി അമൃത വിദ്യാലയത്തിലും ആചരിച്ചു.കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ വയനാട് സോണിന്റെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ സി.ഉദയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബ്രന്മചാരിണി ശാലിനി അദ്ധ്യക്ഷത വഹിച്ചു.യോഗാചാര്യൻ പ്രവീൺ കുമാർ, യോഗ ഇൻസ്ട്രെക്ടടർ എ.ശോഭന എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു.യോഗ ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവരെ ചടങ്ങിൽ അനുമോദിച്ചു.മാനന്തവാടി ഗവ: കോളേജിലും യോഗദിനാചരണത്തോടനുബന്ധിച്ച് ക്ലാസ്സുകൾ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *